കൊല്ലങ്കോട് ഹരിതസേനക്ക്​ പുരസ്കാരം

കൊല്ലങ്കോട്: ഗ്രാമപഞ്ചായത്ത്​ ഹരിതസേനക്ക്​ സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശംസ പത്രവുമടങ്ങുന്നതാണ്​ അവാർഡ്​. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള പ്രയത്നമാണ്​ 32 അംഗങ്ങളുള്ള ഹരിത കർമസേനയെ പുരസ്കാരത്തിനർഹമാക്കിയത്​. ജില്ലയിൽ കരിമ്പ, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തുകൾക്കാണ് രണ്ടും മൂന്നും സ്ഥാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.