കെ റെയിൽ: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കെ-റെയിൽ: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷാവസ്ഥ പാലക്കാട്: 'കെ-റെയിൽ വേണ്ട, കേരളം മതി' മുദ്രാവാക്യവുമായി സിൽവർലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ആർ.ഡി.ഒ ഓഫിസിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ. കെ-റെയിൽ എന്നെഴുതിയ കുറ്റികളുമായി ആർ.ഡി.ഒ ഓഫിസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലം പ്രയോഗിച്ച്​ നീക്കുന്നതിനിടെ പ്രവർത്തകരിലൊരാൾ കെ-റെയിൽ കുറ്റി ആർ.ഡി.ഒ ഓഫിസ് വളപ്പിലേക്കെറിഞ്ഞു. പൊലീസ് ഇത്​ തിരിച്ചുമെറി‍ഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ കെ. സദ്ദാം ഹുസൈന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച്. ജില്ല സെക്രട്ടറിമാരായ പി.എസ്. വിബിൻ, സി. നിഖിൽ, എച്ച്​. ബുഷ്റ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. നവാസ്, രജീഷ് ബാലൻ, മണ്ഡലം പ്രസിഡന്‍റുമാരായ രാജേഷ് ബാബു, എ. ലക്ഷ്മണൻ, ഇക്ബാൽ മുഹമ്മദ്, എ. കാജഹുസൈൻ, അരുൺ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന്​ പൊലീസ്​ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. pew pkd01 സിൽവർലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് ആർ.ഡി.ഒ ഓഫിസിലേക്ക്​ നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.