പാചകവാതക വിലവർധനയിൽ പ്രതിഷേധം

പാചകവാതക വില വർധനയിൽ പ്രതിഷേധം വടക്കഞ്ചരി: ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 256 രൂപ വർധിപ്പിച്ചതിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്​റ്റാറന്റ് അസോസിയേഷൻ വടക്കഞ്ചേരി യൂനിറ്റ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജനകീയ വേദി ചെയർമാൻ ബോബൻ ജോർജ് ഉദ്​ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് എ. സലിം അധ്യക്ഷത വഹിച്ചു. ജനകീയ വേദി കൺവീനർ ജിജോ അറക്കൽ, പി.ജി. ഗോപിനാഥ്, വിജയൻ, അബ്ദുൽ നാസർ, ഇല്യാസ് പടിഞ്ഞാറേക്കളം, ജോഷി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.