സ്കൂൾ കെട്ടിടോദ്​ഘാടനം

പട്ടാമ്പി: വള്ളൂർ ഗവ. എൽ.പി സ്കൂളിലെ പുതിയ കെട്ടിടം നിയമസഭ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന്​ 70 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. നാല്​ ക്ലാസ് മുറികളും മുകളിലെ നിലയിൽ ഓഡിറ്റോറിയവും ആണ്​ ഒരുക്കിയത്​. നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. കവിത, പി. ആനന്ദവല്ലി, കെ.ടി റുഖിയ, കൗൺസിലർമാരായ കെ.സി. ദീപ, മഹേഷ്‌, കെ.ടി. ഹമീദ്, ശ്രീനിവാസൻ, മുതുതല ഗ്രാമപഞ്ചായത്ത് അംഗം പി.ഡി. സുബീഷ്, എസ്.എം.സി. ചെയർമാൻ സുലൈമാൻകുട്ടി, എ.ഇ.ഒ പി.എസ്. ലതിക, ബി.പി.ഒ വി.പി. മനോജ്‌, പി.ടി.എ പ്രസിഡന്റ് കൃപ എന്നിവർ സംസാരിച്ചു. പി.ഡബ്ലു.ഡി എ.ഇ ജയരാജ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക കെ. സുധ നന്ദി പറഞ്ഞു. ചിത്രം PEWPTB 018. വള്ളൂർ ഗവ. എൽ.പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം നിയമസഭ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.