എട്ടാം ക്ലാസ്​ പ്രവേശനം

പാലക്കാട്: മരുതറോഡ് ബി.പി.എല്‍ കൂട്ടുപാതക്ക്​ സമീപം പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. ടെക്ടിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്​ പ്രവേശനത്തിന് ഏപ്രില്‍ ആറുവരെ അപേക്ഷിക്കാം. https://www.polyadmission.org/ths വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9895967209, 9400006485, 0491 2572038. യാത്രയയപ്പ് പാലക്കാട്: വിരമിക്കുന്ന ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിജു ഗ്രിഗറിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് പ്രേംകുമാര്‍ എം.എല്‍.എ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്‍റ്​ സി.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.പി. ജയപ്രകാശ്, ടി.കെ. ഹെന്‍ട്രി, ഡോ. പി.സി. ഏലിയാമ്മ, എ. തുളസീദാസ്, പി.കെ. രാജീവ്, മാധവദാസ്, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി എം. രാമചന്ദ്രന്‍, ജില്ല സ്പോര്‍ട്സ് ഓഫിസര്‍ എം.കെ. ആനന്ദം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.