നെന്മാറ-വല്ലങ്ങി വേല: ദേശങ്ങളിൽ താലപ്പൊലിയും കരിവേലയും

നെന്മാറ-വല്ലങ്ങി വേല: ദേശങ്ങളിൽ താലപ്പൊലിയും കരിവേലയും മൂന്ന്​ ദിവസം ഗതാഗത നിയന്ത്രണം നെന്മാറ: ചരിത്രപ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേലയെ വരവേൽക്കാൻ ഇരുദേശങ്ങളിലും ഒരുക്കം തുടങ്ങി. ഞായറാഴ്ച ആഘോഷിക്കുന്ന വേലയുടെ ഭാഗമായി ശനിയാഴ്ച നെന്മാറ ദേശത്ത് കരിവേലയും വല്ലങ്ങി ദേശത്ത് താലപ്പൊലിയും ഉണ്ടാകും. ശനിയാഴ്ച വൈകീട്ട് അഞ്ച്​ മുതൽ വല്ലങ്ങി ശിവക്ഷേത്രം മുതൽ ചിറമ്പക്കാവ്​ വരെ താലപ്പൊലി എഴുന്നള്ളത്ത് നടക്കും. ഇതിന്‍റെ ഭാഗമായി ഗോവിന്ദാപുരം പാതയിൽ ടൗൺ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാത്രി പത്തു വരെയാണ് നിയന്ത്രണം. വാഹനങ്ങൾ അയിനംപാടം ഡി.എഫ്.ഒ ഓഫിസിനടുത്തുകൂടിയാണ് തിരിച്ചുവിടുന്നത്. വേല ദിവസം രാവിലെ 11 മുതൽ വേലപ്പിറ്റേന്ന് രാവിലെ 10 വരെ ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് നെന്മാറ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.