തലക്കടിച്ചത് കനമുള്ള വസ്തു കൊണ്ട്​

മഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്‍റെ മരണത്തിലേക്ക് നയിച്ചത് കനമുള്ള ആ‍യുധം കൊണ്ട്​ തലക്കേറ്റ അടിയാണെന്ന് പൊലീസ്. തലക്കടിച്ചയാളെ പിടികൂടാത്തതിനാൽ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം എന്താണെന്ന് വ്യക്തമായിട്ടില്ല. തലയോട്ടി തകർന്ന നിലയിലായിരുന്നു. ഇടതുനെറ്റിയിലും മുറിവേറ്റിരുന്നു. കനമുള്ളതും മൂർച്ചയേറിയതുമായ കരിങ്കല്ല് ഉപയോഗിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കൃത്യം കഴിഞ്ഞ് രാത്രി 12.30ഓടെ കൂടെയുള്ളവരോട് രക്ഷപ്പെടാൻ പറഞ്ഞാണ് ഒന്നാം പ്രതി ശുഹൈബ് എന്ന കൊച്ചു ഒളിവിൽ പോയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനായി സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്​കരിച്ചു. സംഭവത്തിൽ രാഷ്ട്രീയവിരോധമോ വ്യക്തിവൈരാഗ്യമോ ഇല്ല. ആ സമയത്തുണ്ടായ നിസാരമായ തർക്കമാണ് അക്രമത്തിലേക്കും നയിച്ചതെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.