പുതുശ്ശേരി: ആലമ്പള്ളം ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ് അനു മണികണ്ഠനെ വെട്ടിയ കേസിൽ ബി.ജെ.പി പ്രവർത്തകൻ പിടിയിൽ. പുതുശ്ശേരി കാളാണ്ടിത്തറ ഗിരീഷിനെയാണ് (31) കസബ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21 നായിരുന്നു സംഭവം. ആലമ്പളം വായനശാലയ്ക്ക് സമീപം സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന അനുവിനെ ബൈക്കിൽ വന്ന പ്രതികൾ വാൾ കൊണ്ട് വെട്ടുകയായിരുന്നു. ഗിരീഷിനെതിരെ കസബ പൊലീസ് സ്റ്റേഷനിൽ നേരത്തെ വധശ്രമകേസുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. പ്രതികളായ ലെനിൻ എന്ന ലെനിൻ രാജേന്ദ്രൻ, മഹേഷ് എന്ന മന്ദൻ മഹേഷ്, സുനിൽ, പ്രവീൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അറസ്റ്റുണ്ടാകും. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്‍റെ നിർദ്ദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിന്‍റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്.ഐ എസ്. അനീഷ്, എ.എസ്.ഐ സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. p3 pkd01 ഗിരീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.