സഞ്ജിത് കൊലക്കേസ് പ്രതിയായ അധ്യാപകന്​ സസ്പെൻഷൻ

പാലക്കാട്‌: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അധ്യാപകനെ സർക്കാർ സസ്പെൻഡ് ചെയ്തു. ആലത്തൂർ ജി.എം.എൽ.പി സ്കൂളിലെ അധ്യാപകൻ യു. ബാവയെ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ്‌ ചെയ്തത്. കൊലപാതകം നടന്ന നാൾ മുതൽ ഇയാൾ ജോലിയിൽ പ്രവേശിച്ചിട്ടില്ല. കഴിഞ്ഞ നവംബർ 15 നാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. 17 മുതൽ ഇയാൾ ഒളിവിലാണ്. ഗൂഢാലോചന, പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നിവയുൾപ്പടെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മുൻകാല പ്രാബല്യത്തോടെയാണ് സസ്പെൻഷൻ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പുതുനഗരം ഡിവിഷനൽ സെക്രട്ടറിയാണ് ഇയാളെന്ന്​ പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.