ബാബു മൈക്രോടെക്ക് പ്രസിഡൻ്റ്

ബാബു മൈക്രോടെക് പ്രസിഡന്‍റ്​ അലനല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂനിറ്റ് പ്രസിഡന്‍റായി ബാബു മൈക്രോടെക്​ 175 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് രാജിവെച്ചതോടെയാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയത്. പോൾ ചെയ്ത 666 വോട്ടില്‍ ബാബുവിന്​ 396ഉം രാജിവെച്ച പ്രസിഡന്‍റ് കെ. ലിയാക്കത്തലിക്ക്​ 221ഉം കെ.പി. അബ്ദുൽ കബീറിന്​ 46ഉം വോട്ടുകൾ ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി. ജില്ല ജനറൽ സെക്രട്ടറി കെ.എ. ഹമീദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫോട്ടോ: ബാബു മൈക്രോടെക് PEW ALN 3 KVVES Presi.Babu microtech.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.