ഗാർഹിക പീഡനത്തെ തുടർന്ന് യ‌ുവതിയ‌ുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റിൽ

കോട്ടക്കല്‍: ഭർതൃഗൃഹത്തിൽ യ‌ുവത‌ി ആത്മഹത്യ ‌ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ. കോട്ടക്കൽ ചെനക്കല്‍ സ്വദേശി പ‌ുളിക്കല്‍ മുഹമ്മദ് ഷഫീഖിനെയാണ് (31) മലപ്പ‌ുറം ഡിവൈ.എസ്.പി പി.എം. പ്രദീപ‌് അറസ്റ്റ് ചെയ്തത്. നാല‌ുദിവസം മ‌ുമ്പാണ് ഇരിങ്ങാവൂര്‍ സ്വദേശിയായ ഷഫീക്കിന്‍റെ ഭാര്യ ഹര്‍ഷ പര്‍വീന്‍ (26) ആത്മഹത്യ ചെയ്തത്. പൊലീസ് ന‌ടത്തിയ അന്വേഷണത്തില്‍ ഭർത്താവിന്‍റെ ഭാഗത്ത‌ുനിന്ന് യുവതിക്ക് ശാരീരിക, മാനസിക പീഡനങ്ങള‌ുണ്ടായതായി കണ്ടെത്ത‌ിയിര‌ുന്ന‌ു. 2017ലായിരുന്നു ഇവരുടെ വിവാഹം. 125 പവന്‍ സ്വര്‍ണമാണ് നൽകിയിരുന്നത്. ഇത് മുഴുവനും കൈവശപ്പെടുത്തിയ പ്രതി അനാവശ്യമായി ചെലവഴിക്കുകയും ‌ മറ്റ‌ു സാമ്പത്തിക ഇടപാടുകൾ ന‌ടത്ത‌ുകയും ചെയ്തിര‌ുന്ന‌ു. ഇതിനു പ‌ുറമെ പ്രതിയില്‍നിന്ന് ശാരീരിക പീഡനവ‌ും ഹർഷക്ക് ഏല്‍ക്കേണ്ടിവന്നതായി പൊലീസ്​ പറഞ്ഞു. സംഭവത്തിന്‍റെ തലേ ദിവസവും യുവതിയെ ശാരീരികമായി ഉപദ്രവിച്ചതായി പൊലീസ് പറയുന്നു. കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജ‌ി, എസ്.ഐ എസ്.കെ. പ്രിയന്‍, സി.പി.ഒമാരായ ഷാഫി, മുസ്തഫ എന്നിവരടങ്ങ‌ുന്ന സംഘമാണ് കേസ്​ അന്വേഷിക്കുന്നത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്ത‌ു. പ്രതി മുഹമ്മദ് ഷഫീഖ് KTKL 151 ഹർഷ പർവീൻ KTKL 152

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.