അലനല്ലൂരിൽ ഓട്ടോകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

അലനല്ലൂർ: ആശുപത്രി പടിക്കു സമീപം കണ്ണംകുണ്ട് റോഡിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക്​ പരിക്കേറ്റു. തുവ്വൂരിൽനിന്ന്​ അലനല്ലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. അലനല്ലൂരിലേക്കു പോവുകയായിരുന്ന ഓട്ടോ ഡ്രൈവർക്ക്​ തലകറങ്ങി ഓട്ടോ നിയന്ത്രണംവിട്ട് എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർമാരായ തുവ്വൂർ സ്വദേശി തയ്യിൽ ജംഷീർ, കണ്ണംകുണ്ട് സ്വദേശി ചെട്ടിയാംതൊടി നജീബ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരു ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരു ഓട്ടോകളും ഭാഗികമായി തകർന്നു. PEW ALN 1 Autorikshaw accident.: അലനല്ലൂർ ആശുപത്രി പടിയിൽ അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.