മരം വീണ് നെല്ലിയാമ്പതിയിൽ ഗതാഗത തടസ്സം പതിവ്

നെല്ലിയാമ്പതി: പോത്തുണ്ടി-നെല്ലിയാമ്പതി റോഡിൽ മരം വീണ് ഗതാഗത തടസ്സം പതിവാകുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് കൈകാട്ടിക്കടുത്ത് മരം വീണ് ഗതാഗതം മുടങ്ങിയത്. ടൂറിസ്റ്റുകളുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. അഗ്നിരക്ഷ സേനയും മറ്റും എത്തി മണിക്കൂറുകൾക്ക്​ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലാകുന്നത്. നെല്ലിയാമ്പതി റോഡരികിൽ യാത്രക്ക് ഭീഷണിയാവുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്നാണ്​ യാത്രക്കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.