ജനങ്ങൾക്കാവശ്യമില്ലാത്ത വികസനം ഉപേക്ഷിക്കണം

പാലക്കാട്​: നാടിന്​ ആവശ്യമില്ലാത്ത വികസനം സർക്കാർ ഉപേക്ഷിക്കണമെന്ന്​ കെ.പി.സി.സി ഗാന്ധി ദർശൻ സമിതി. കെ-റെയിലിൽ പ്രതിഷേധിക്കുന്നവർക്ക്​ പിന്തുണ അറിയിച്ച്​ ഏപ്രിൽ രണ്ടിന്​ രാവിലെ ഒമ്പത്​ മുതൽ 'കെ-റെയിൽ വേണ്ടേ വേണ്ട' എന്ന പേരിൽ ആലുവ മുനിസിപ്പൽ പാർക്കിൽ ഏകദിന ഉപവാസം അനുഷ്ഠിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെ-റെയിൽ കടന്നുപോകുന്ന ജില്ലകളിൽ അതത്​ ജില്ല കമ്മിറ്റികൾ ഉപവാസം അനുഷ്ഠിക്കുമെന്നും ഗാന്ധി ദർശൻ സംസ്ഥാന സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ്​ വി.സി. കബീർ മാസ്റ്റർ, രക്ഷാധികാരി കെ.എ. ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഹരിഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.