തകർന്നു വീഴാറായ കുടിലിൽ കഴിഞ്ഞ കുട്ടികൾ ഇനി സർക്കാർ തണലിൽ മുതലമട: കൊട്ടപ്പള്ളത്തിലെ മാവിൻ തോട്ടത്തിൽ തകർന്നു വീഴാറായ കുടിലിൽ കഴിഞ്ഞിരുന്ന ഏഴ് കുഞ്ഞുങ്ങളെ സർക്കാർ ഏറ്റെടുത്തു. പറമ്പിക്കുളം തേക്കടി അല്ലിമൂപ്പൻ കോളനിവാസിയായ മണിയുടെ മക്കളെയാണ് മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധയുടെ നേതൃത്വത്തിൽ ചൈൽഡ് ഹോമിലേക്ക് മാറ്റിയത്. കുട്ടികളുടെ അമ്മ ഒന്നര വർഷം മുമ്പ് രോഗം ബാധിച്ച് മരിച്ചിരുന്നു. പറമ്പിക്കുളം സ്വദേശികളായ കുടുംബം വർഷങ്ങളായി കൊട്ടപ്പള്ളത്തിലെ സ്വകാര്യ തോട്ടങ്ങളിൽ വസിച്ചു വരുകയാണെന്ന് പഞ്ചായത്ത് അംഗം റാസാപ്പ പറഞ്ഞു. അച്ഛൻ മണി ജോലിക്കിറങ്ങുമ്പോൾ കുട്ടികളുടെ അരക്ഷിതാവസ്ഥയും കുടിലിന്‍റെ ശോചനീയാവസ്ഥയും സി.പി.എം മുതലമട ബ്രാഞ്ച് സെക്രട്ടറി വിനേഷാണ് പുറംലോകത്തെ അറിയിച്ചത്. തുടർന്നാണ് ശിശുക്ഷേമ സമിതി, പഞ്ചായത്ത്, പട്ടികവർഗ വകുപ്പ് എന്നിവർ സ്ഥലം സന്ദർശിച്ച് കുട്ടികളെ ഏറ്റെടുത്തത്. കുഞ്ഞുങ്ങളെ മലമ്പുഴയിലും നല്ലേപ്പിള്ളിയിലുമുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും ഇവരുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ പറഞ്ഞു. pew-klgd കൊട്ടപ്പള്ളത്ത് ആദിവാസി കുട്ടികൾ താമസിക്കുന്ന സ്ഥലത്ത് പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധയും ശിശുസംരക്ഷണ സമിതി പ്രവർത്തകരും എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.