'തെളിനീരൊഴുകും നവകേരളം' പദ്ധതി ജില്ലയില്‍ തുടങ്ങി പാലക്കാട്: 'തെളിനീരൊഴുകും കേരളം' പദ്ധതിയുടെ ജില്ലതല പ്രചാരണ പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചേംബറില്‍ നടന്ന പരിപാടിയില്‍ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ അഭിജിത്ത്, ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റും കലക്ടറും സംയുക്തമായി ജില്ല പ്ലാനിങ് ഓഫിസര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ബ്രോഷര്‍ പ്രകാശനം കലക്ടര്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് നല്‍കി നിർവഹിച്ചു. പ്രവർത്തന മാർഗരേഖ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് തദ്ദേശസ്വയം ഭരണ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. (പടം. P3 PKD NAVAKERALAM. 'തെളിനീരൊഴുകും കേരളം' പദ്ധതിയുടെ ജില്ലതല പ്രചാരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.