നെല്ല് നിറക്കാൻ ചാക്കില്ല; മാത്തൂരിൽ കർഷകർ ബുദ്ധിമുട്ടിൽ

നെല്ല് നിറക്കാൻ ചാക്കില്ല; മാത്തൂരിൽ കർഷകർ ബുദ്ധിമുട്ടിൽ മാത്തൂർ: രണ്ടാം വിള കൊയ്ത്ത് പുരോഗമിക്കുന്നതിനിടയിൽ മാത്തൂർ മേഖലയിൽ നെല്ലുസംഭരണത്തിന് ചാക്ക് എത്തിച്ചു നൽകാതെ സപ്ലൈകോ ഏജന്‍റുമാർ കർഷകരെ പ്രയാസത്തിലാക്കുന്നതായി​ പരാതി. സപ്ലൈകോ ഉദ്യാഗസ്ഥരോട് പരാതിപ്പെട്ടാൽ ഏജൻറുമാർ ചാക്ക് എത്തിക്കുമെന്നാണ് മറുപടി. എന്നാൽ, ഏജന്‍റിനോട് ചാക്ക് ആവശ്യപ്പെട്ടാൽ അതൊക്കെ കർഷകർ സ്വന്തം ചെലവിൽ സംഘടിപ്പിക്കണമെന്നാണ്​ മറുപടിയെന്ന്​ കർഷകർ പറയുന്നു. വേനൽമഴ ഏതുസമയത്തും പെയ്യാവുന്ന അവസ്ഥയിൽ നെല്ല് സൂക്ഷിക്കാൻ ഇടമില്ലാതെ കർഷകർ 13 രൂപ നിരക്കിൽ സ്വന്തം ചെലവിൽ ചാക്ക് വാങ്ങിയാണ് നിലവിൽ നെല്ല്​ സംഭരിക്കുന്നത്​. ചൂഷണത്തെ ശക്തമായി എതിർക്കുമെന്നും ഉടൻ ചാക്ക് എത്തിച്ചു നൽകണമെന്നും മത്തൂരിലെ പ്രമുഖ കർഷകനും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജി. ശിവരാജനും കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷനും ആവശ്യപ്പെട്ടു. പടം PE- PRY - 1 മാത്തൂരിൽ രണ്ടാം വിള കൊയ്തു കഴിഞ്ഞ നെല്ല്​ നിറക്കാൻ ചാക്കില്ലാതെ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.