എസ്.എഫ്.‌ഐ ജില്ല സമ്മേളനത്തിന് ഇന്ന്​ തുടക്കം

കൂറ്റനാട്: എസ്.എഫ്.‌ഐ ജില്ല സമ്മേളനത്തിന് ചൊവ്വാഴ്ച കൂറ്റനാട്ട്​ തുടക്കമാകും. രാവിലെ 10ന് ധീരജ് നഗറില്‍ (ബ്ലൂഡയമണ്ട് ഓഡിറ്റോറിയം) മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ. സച്ചിന്‍ദേവ് എം.എല്‍.എ, പ്രസിഡന്‍റ്​ ബിനീഷ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന്​ മുന്നോടിയായി കൂറ്റനാട് സെന്‍ററില്‍ വിളംബര ജാഥ നടത്തി. പൂർവകാല നേതൃസംഗമവും കലാ-കായിക പരിപാടികളും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.