പൂട്ടിയിട്ട വീട്ടിൽ മോഷണം

ഏഴേകാൽ പവനും 25,000 രൂപയും നഷ്ടപ്പെട്ടു ആലത്തൂർ: പാടൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന്​ പണവും ആഭരണവും മോഷ്ടിച്ചു. പാടൂർ പടിഞ്ഞാറെ ഗ്രാമത്തിൽ ഉഷയുടെ വീട്ടിൽനിന്നാണ് 25,000 രൂപയും ഏഴേകാൽ പവൻ ആഭരണവും നഷ്ടപ്പെട്ടത്. വീട്ടുകാർ ഉത്സവത്തിന് പോയപ്പോഴായിരുന്നു സംഭവം. വീടിന്‍റെ മേൽക്കൂരയുടെ ഓടിളക്കിയാണ്​ മോഷ്ടാവ് അകത്ത് കടന്നത്. അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങൾക്കിടയിൽ വെച്ച പണവും ആഭരണങ്ങളുമാണ് മോഷ്ടിച്ചത്. ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.