ഷൊർണൂർ: ഓരോ ഫയലും ഓരോ മനുഷ്യന്റെ ജീവിതമാണെന്നും പൊതുജനങ്ങൾക്ക് സേവനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ. കുളപ്പുള്ളിയിൽ നവകേരള തദ്ദേശകം 2022നോടനുബന്ധിച്ച് നടന്ന ജില്ലതല സന്ദർശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നിലെത്തുന്ന അപേക്ഷയിൽ തെറ്റ് കണ്ടാൽ തിരുത്തി ഫലപ്രദമായ രീതിയിൽ അപേക്ഷകനെ സഹായിക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഓഫിസുകളിൽ എത്തുന്ന ഫയലുകൾ കൃത്യമായി കൈകാര്യം ചെയ്യണം. ഒരു ഫയലും കെട്ടിവെക്കുന്ന പ്രവണത ഇനി ഉണ്ടാവില്ല. നിലവിൽ, കെട്ടിക്കിടക്കുന്ന ഫയലുകളിൽ നടപടി സ്വീകരിക്കാൻ നിശ്ചിത തീയതി കണ്ടെത്തി അദാലത്ത് നടത്തി തീർപ്പാക്കും. പരാതി പരിഹാരത്തിൽ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ സ്ഥലം കൈമാറ്റ സമ്മത പത്രം നൽകിയവരെ മന്ത്രി ആദരിച്ചു. അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ രേഖ, മന്ത്രി, ജില്ല കലക്ടർ മൃൺമയി ജോഷിക്ക് നൽകി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ് വി. സേതുമാധവൻ, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, ഡി.പി.സി അംഗം സി.എൽ. കവിത, ത്രിതല പഞ്ചായത്ത് അധ്യക്ഷർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. p3 minister കുളപ്പുള്ളിയിൽ നവകേരള തദ്ദേശകം 2022നോടനുബന്ധിച്ച് നടന്ന ജില്ലതല സന്ദർശന പരിപാടിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.