കോങ്ങാട്: പാറശ്ശേരി, തൃപ്പലമുണ്ട ഭാഗങ്ങളിൽ ശനിയാഴ്ച വൈകീട്ട് വേനൽമഴക്കൊപ്പം വന്ന കാറ്റിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. മരങ്ങൾ വീഴുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. വൈകുന്നേരം നാലിന് തുടങ്ങിയ ശക്തമായ മഴ രാത്രി വരെ നീണ്ടുനിന്നു. തൃപ്പലമുണ്ട കിഴക്കും പുറത്തെ ഗോപകുമാറിന്‍റെ വീടിന്‍റെ മുൻവശത്തെ തെങ്ങ് വീണു. മതിലിന് കേടുപാട് സംഭവിച്ചു. ചെറായ കിഴക്കേ കളം വിജയകുമാറിന്‍റെ തോട്ടത്തിലെ റബർ, വാഴ എന്നിവ മറിഞ്ഞുവീണു. ആളപായമില്ല. പടം) KL KD Kongad R: തൃപ്പലമുണ്ട ഗോപകുമാറിന്‍റെ മതിൽ തെങ്ങ് വീണ് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.