'ഫോ​ക്ക​സ്​ ഏ​രി​യ' പ​ഠ​നം തി​രി​ച്ച​ടി​യാ​യെ​ന്ന്​ വി​ല​യി​രു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ്​ യു.​ജി പ​രീ​ക്ഷ​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ മോ​ശം പ്ര​ക​ട​ന​ത്തി​ന്​ കാ​ര​ണം ഫോ​ക്ക​സ്​ ഏ​രി​യ നി​ശ്​​ച​യി​ച്ചു​ള്ള പ്ല​സ്​ ടു ​പ​രീ​ക്ഷ രീ​തി​യാ​ണെ​ന്ന്​​ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷം 40 ശ​ത​മാ​നം പാ​ഠ​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു ഫോ​ക്ക​സ്​ ഏ​രി​യ. ഇ​തി​ൽ​നി​ന്ന്​ ത​ന്നെ നൂ​റ്​ ശ​ത​മാ​നം മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര​മെ​ഴു​താ​വു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ചോ​ദ്യ​പേ​പ്പ​ർ പാ​റ്റേ​ൺ. പ്ല​സ്​ ടു​വി​ന്​ പ​ഠി​ക്കാ​നു​ള്ള ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​​പ്പെ​ടു​ത്തി​യാ​ണ്​ നീ​റ്റ്​ പ​രീ​ക്ഷ സി​ല​ബ​സും. ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​മി​ല്ലാ​തെ ത​ന്നെ സ്കൂ​ൾ പ​ഠ​ന​ത്തി‍ൻെറ മി​ക​വി​ൽ മി​ക​ച്ച നീ​റ്റ്​ റാ​ങ്ക്​ നേ​ടാ​റു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ്​ കാ​ര​ണം ഓ​ഫ്​​ലൈ​ൻ അ​ധ്യ​യ​നം മു​ട​ങ്ങു​ക​യും അ​ത്​ പ​രി​ഹ​രി​ക്കാ​ൻ ​ഫോ​ക്ക​സ്​ ഏ​രി​യ സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ന്ന​തും നീ​റ്റ്​ പ​രീ​ക്ഷ​യി​ൽ തി​രി​ച്ച​ടി​യാ​യി. സി​ല​ബ​സ്​ പൂ​ർ​ണ​മാ​യും പ​രി​ഗ​ണി​ച്ച്​ ത​ന്നെ​യാ​യി​രു​ന്നു നീ​റ്റ്​ പ​രീ​ക്ഷ. നീ​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ളി​ലെ മോ​ശം പ്ര​ക​ട​ന​മാ​ണ്​ ഇ​ത്ത​വ​ണ ഫോ​ക്ക​സ്​ ഏ​രി​യ സ​മ്പ്ര​ദാ​യ​ത്തി​ൽ മാ​റ്റം കൊ​ണ്ടു​വ​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.