പുതുനഗരം: സ്കൂൾ സമയത്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി ടിപ്പർ ലോറികൾ. ലോറികൾ ചീറിപ്പായുന്നതിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. പുതുനഗരം മുസ്ലിം ഹൈസ്കൂൾ, ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നിവക്ക് മുന്നിലൂടെയാണ് രാവിലെ ഒമ്പത് മുതൽ ടിപ്പറുകൾ കരിങ്കല്ലുകളുമായും മറ്റും ചീറിപ്പായുന്നത്. മുസ്ലിം ഹൈസ്കൂളിന് മുന്നിൽ ഹോംഗാർഡിന്‍റെ സാന്നിധ്യമുണ്ടായിട്ടും ടിപ്പറുകൾ കുതിച്ചുപായുന്നത് തടയാൻ സാധിക്കാത്തത് രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന് തൊട്ടടുത്ത ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ കുട്ടികൾക്ക് ഭീഷണിയാകുന്ന തരത്തിൽ ടിപ്പറുകൾ ചീറിപ്പായുന്നതിനെതിരെ പരാതി നൽകിയും നടപടിയില്ലാത്തതിനാൽ സംസ്ഥാന-ജില്ല പൊലീസ് മേധാവികൾക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.