നാടിന് വേണ്ടത്​ സഹവർത്തിത്വം- സാദിഖലി തങ്ങൾ

നാടിന് വേണ്ടത്​ സഹവർത്തിത്വം -സാദിഖലി തങ്ങൾ പുതുനഗരം: മതസൗഹാർദമാണ് കേരളത്തിന്‍റെ മുഖമുദ്രയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഖായിദെ മില്ലത്ത് ഫൗണ്ടേഷന്‍റെ രണ്ടാമത് സമൂഹ വിവാഹത്തിന് മുഖ്യകാർമികത്വം വഹിക്കാൻ പുതുനഗരത്തെത്തിയതായിരുന്നു അദ്ദേഹം. സംസ്കാരങ്ങളുടെ സംഗമഭൂമിയായ ഇന്ത്യയിൽ പരസ്പര സഹവർത്തിത്വമാണ് ഏറ്റവും വലുത്. ഒന്നിനെ മറ്റൊന്ന് മറികടക്കാൻ മത്സരിക്കേണ്ടതില്ല. പരസ്പരം മനസ്സിലാക്കലും സഹായിക്കലുമാണ് മനുഷ്യർ തമ്മിൽ യഥാർഥ ബന്ധങ്ങൾ ഉറപ്പിക്കാൻ സഹായകമാകുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.