മണ്ണാര്‍ക്കാട് പൂരം; വര്‍ണാഭമായി വലിയാറാട്ട്, ഇന്ന് ചെട്ടിവേല മണ്ണാര്‍ക്കാട്: നാടും നഗരവും തീര്‍ത്ത ഉത്സവതാളത്തില്‍ മണ്ണാര്‍ക്കാട് പൂരം പെയ്തിറങ്ങി. വാദ്യവിശേഷങ്ങളും വര്‍ണകാഴ്കളുമൊരുക്കി ഉദയര്‍കുന്ന് ഭഗവതിയുടെ വലിയാറാട്ട് നടന്നു. രാവിലെ എട്ടിന് ഉദയര്‍കുന്നിലമ്മ ആറാട്ടിനായി കുന്തിപ്പുഴയിലേക്ക് എഴുന്നള്ളി. ഉറഞ്ഞു തുള്ളിയ കോമരങ്ങളും വാദ്യഘോഷങ്ങളും വിശ്വാസികളും ആറാട്ടുകടവു വരെയും അകമ്പടിയേകി. പൂരമുറ്റത്ത് കുനിശ്ശേരി അനിയന്‍മാരാരും കോങ്ങാട് മധുവും കല്ലേക്കുളങ്ങര കൃഷ്ണവാര്യരും ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രഗത്ഭ വാദ്യകലാകാരന്‍മാര്‍ ചേര്‍ന്ന് പഞ്ചവാദ്യത്തില്‍ നാദപ്രപഞ്ചം തീര്‍ത്തു. വലിയാറാട്ടിലെ പ്രസിദ്ധമായ കഞ്ഞിപ്പാര്‍ച്ച ആചാരത്തികവോടെ ഇത്തവണയും അവിസ്മരണീയമായി. തുടര്‍ന്ന് മേളം, നാദസ്വരം, വൈകീട്ട് ഓട്ടന്തുള്ളല്‍, ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, കൊമ്പ് പറ്റ്, കുഴല്‍പറ്റ്, ആറാട്ടെഴുന്നള്ളിപ്പ്, പാഞ്ചാരി മേളം, ഇടയ്ക്ക പ്രദക്ഷിണം, കാഴ്ച്ചശീവേലി എന്നിവയുമുണ്ടായി. ഇന്നാണ് ചെട്ടിവേല. വൈകീട്ട് മുന്ന് മുതല്‍ നാലുവരെ താന്ത്രിക ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും. തുടര്‍ന്ന് ദീപാരാധന, ആറാട്ടെഴുന്നള്ളിപ്പ് നടക്കും. 21 പ്രദക്ഷിണത്തിന് ശേഷം പൂരാഘോഷത്തിന് കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.