തെരുവുകച്ചവട സമിതി തെരഞ്ഞെടുപ്പ്: ഏപ്രില്‍ ആറിന്

പാലക്കാട്: നഗരസഭ തെരുവുകച്ചവട സമിതി (ടൗണ്‍ വെയ്റ്റിങ്​ കമ്മിറ്റി) തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നഗരസഭ ഹാളില്‍ നടക്കുമെന്ന് റിട്ടേണിങ്​ ഓഫിസര്‍ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ 10ന് ആരംഭിച്ച് വൈകീട്ട് മൂന്നിന് അവസാനിക്കും. നഗരസഭ പരിധിയില്‍ തെരുവു കച്ചവടം ചെയ്യുന്നവരും നഗരസഭ ടൗണ്‍ വെയ്റ്റിങ്​ കമ്മിറ്റി അംഗീകാരം നല്‍കിയതുമായ 725 കച്ചവടക്കാര്‍ക്കാണ് വോട്ടവകാശം ലഭിക്കുക. നാമനിര്‍ദേശ പത്രിക മാര്‍ച്ച് 22ന് വൈകീട്ട് മൂന്നുവരെ സ്വീകരിക്കും. മാര്‍ച്ച് 23ന് വൈകീട്ട് മൂന്നുവരെ പത്രിക പിന്‍വലിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.