നെന്മാറ-വല്ലങ്ങി വേല: കൂറയിടൽ ഇന്ന്

നെന്മാറ: നെന്മാറ -വല്ലങ്ങി വേലയുടെ മുന്നോടിയായുള്ള കൂറയിടൽ ചടങ്ങ് ചൊവ്വാഴ്ച നടക്കും. വേലത്തട്ടകമായ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ സന്നിധിയിലാണ് ചടങ്ങ് നടക്കുക. വൈകീട്ട് ആറോടെ കൂറയിടൽ ചടങ്ങിന്‍റെ അവകാശക്കാരായ പറയ സമുദായാംഗങ്ങൾ നെൽപ്പറയും പനമ്പട്ടക്കുടയുമായി പറവാദ്യത്തോടെ ക്ഷേത്ര മുറ്റത്തെത്തുന്നതോടെയാണ് ചടങ്ങ് തുടങ്ങുക. തുടർന്ന് ക്ഷേത്രം തന്ത്രിയുടെയും ദേശവാഴികളുടെയും ദേശക്കാരണവന്മാരുടെയും ഇരു ദേശ കമ്മിറ്റി അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ കൂറയിടലിന് അനുവാദം ചോദിച്ച് നെന്മണി വിതറിയാണ് കൂറയിടൽ ചടങ്ങ് നടത്തുന്നത്. കൂറയിടലിനു ശേഷമാണ് ക്ഷേത്രത്തട്ടകത്തിലും ദേശങ്ങളിലും വേലക്ക് മുമ്പുള്ള വിവിധ ആചാരാനുഷ്ഠാനങ്ങൾ അരങ്ങേറുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.