ഭൂനികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണം -കിഫ

മണ്ണാര്‍ക്കാട്: വിലത്തകര്‍ച്ച, കാലാവസ്ഥ വ്യതിയാനം, വന്യമൃഗ ശല്യം, വർധിച്ച കൂലി ചെലവുകള്‍, തൊഴിലാളി ക്ഷാമം എന്നിവയില്‍ കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുമ്പോള്‍ ഭൂനികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട കര്‍ഷകരെ നികുതി വർധനയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ‍്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.