വടക്കഞ്ചേരി: പന്നിയങ്കരയിലെ ടോൾപിരിവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പാസിന്‍റെ കാര്യത്തിൽ തീരുമാനമായില്ല. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ ആരംഭിച്ച ടോൾപിരിവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് ശനിയാഴ്ച കലക്ടറേറ്റിൽ യോഗം ചേർന്നത്. സൗജന്യ പാസ് അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് 285 രൂപ നിരക്കിൽ ഒരുമാസത്തേക്ക് പാസ് നൽകി വാഹനങ്ങൾ കടത്തിവിടാൻ കരാർ കമ്പനി തീരുമാനിച്ചിരുന്നു. എന്നാൽ, 285 രൂപയുടെ പാസ് അടുത്ത ഒരുവർഷത്തേക്ക് നീട്ടണമെന്നാണ് യോഗത്തിലുയർന്ന പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി എം.എൽ.എ ജില്ല ഭരണകൂടം മുഖാന്തരം ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകും. പ്രശ്നത്തിന് തീരുമാനമാകുന്നതുവരെ നിലവിലുള്ള ക്രമീകരണം തുടരണമെന്നും എം.എൽ.എ കത്തിലൂടെ ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.