റോഡ് പണിയിൽ അവകാശത്തർക്കവുമായി മുന്നണികൾ

പെരിങ്ങോട്ടുകുറുശ്ശി: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പെരിങ്ങോട്ടുകുറുശ്ശി-കുന്നത്തുപറമ്പ് റോഡിനെ നേട്ടത്തിന്‍റെ പട്ടികയിൽ ഉൾപ്പെടുത്തി ബോർഡ് സ്ഥാപിച്ച സി.പി.എമ്മിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്​. സി.പി.എം കോൺഗ്രസിന്‍റെ നേട്ടങ്ങൾ തങ്ങളുടേതാക്കുകയാണെന്ന്​ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ കെ.എ. മക്കി, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സലിം, സി.വി. രാമകൃഷ്ണൻ, വിജയൻ എന്നിവർ പറഞ്ഞു. 10 ലക്ഷം ചെലവഴിച്ചാണ് മാസങ്ങൾക്കുമുമ്പ് കുന്നത്തുപറമ്പ് റോഡ് നവീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.