മീഡിയ വർക്ക്ഷോപ്

പാലക്കാട്: ജമാഅത്തെ ഇസ്​ലാമി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.എ. അബ്ദുസ്സലാം ഉദ്ഘാടനം നിർവഹിച്ചു. ജില്ല മീഡിയ കൺവീനർ ലുക്മാൻ ആലത്തൂർ അധ്യക്ഷത വഹിച്ചു. മീഡിയ വനിത കൺവീനർ താഹിറ പുലാപ്പറ്റ, ജില്ല അസിസ്റ്റന്‍റ്​ സെക്രട്ടറി ഹസനാർ കുട്ടി, ജില്ല സെക്ര​േട്ടറിയറ്റ് അംഗം പി.എം. ഹാരിസ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്​വി സമാപന പ്രഭാഷണം നടത്തി. ആർ.പിമാരായ സുഹൈറലി തിരുവിഴാംകുന്ന്, നൗഷാദ് ആലവി, മീഡിയ വൺ ചീഫ്​ റിപ്പോർട്ടർ സാജിദ് അജ്മൽ, ഫാരിസ് പുതുപ്പള്ളി തെരുവ്, ശഹ്സാദ് ബിൻ ശാക്കിർ എന്നിവർ പരിശീലനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.