യുവമോർച്ച പ്രവർത്തകന്‍റെ മൃതദേഹം സംസ്കരിച്ചു

ആലത്തൂർ: വഴക്കിനിടയിൽ കുത്തേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ച യുവമോർച്ച പ്രവർത്തകൻ പഴമ്പാലക്കോട് വടക്കേപാവടിയിൽ അരുൺകുമാറിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ കേന്ദ്ര മന്ത്രി വി. മുരളീധരനെത്തി. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തൃശൂർ-പാലക്കാട് അതിർത്തിയായ പാടൂർ പ്ലാഴിയിൽ ആംബുലൻസിൽ എത്തിച്ചു. ഈ സമയം പ്രവർത്തകർക്കൊപ്പം മന്ത്രിയും സന്നിഹിതനായിരുന്നു. അവിടെനിന്ന്​ 3.30ന് പഴമ്പാലക്കോട്ടിലെ വീട്ടിലെത്തിച്ച മൃതദേഹം ഒന്നര മണിക്കൂറോളം പൊതുദർശനത്തിന് വെച്ച ശേഷം ആറുമണിയോടെ തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.