പാലക്കാട്: ജി.എസ്.ടി നയങ്ങളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി മാർച്ച് 10ന് രാവിലെ 10ന് ജി.എസ്.ടി കമീഷണർ ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്രസിഡന്‍റ് വി.എം. ലത്തീഫ് ഉദ്ഘാടനം ചെയ്യും. വിവിധ പരാതികൾ ക്രോഡീകരിച്ച് ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർക്ക് നിവേദനമായി നൽകും. ജില്ല വൈസ് പ്രസിഡന്‍റ് കിദർ മുഹമ്മദ്, സെക്രട്ടറിമാരായ പ്രകാശ് പാലക്കാട്, ജാഫർ പാലക്കാട്, വനിത വിങ് ജില്ല പ്രസിഡന്‍റ് രോഷ്ന ഹുസൈൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.