മണ്ണാർക്കാട്: ആദിവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അടുത്തറിയുന്നതിന് മഹിള കോൺഗ്രസ് സംഘം അവരുടെ ഊരുകളിൽ താമസിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെബി മേത്തർ. മഹിള കോൺഗ്രസ് മണ്ണാർക്കാട് മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആദിവാസി ക്ഷേമത്തിന് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയതിന്റെ പകുതി പോലും സാമ്പത്തികവർഷം അവസാനിക്കാറായിട്ടും ചിലവഴിച്ചിട്ടില്ലെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്റ് കെ.ഐ. കുമാരി അധ്യക്ഷത വഹിച്ചു. പി. അഹ്‌മദ് അഷറഫ്, വി.വി. ഷൗക്കത്ത് അലി, വി. പ്രീത, വി.കെ. റഹ്മത്ത്, ലക്ഷ്മി മുരുകൻ, തങ്കമണി, ദീപ ഷിന്റോ, പ്രസീത, മേരി സന്തോഷ്, ജ്യോതി ലക്ഷ്മി, ബിന്ദു മജു, അനിത വിത്തനോട്ടിൽ, വിജയലക്ഷ്മി, ഗീത കൊറമണ്ണിൽ, വിനീത, സി. ഷീബ, ലത മുള്ളത്ത്, രമണി രാജൻ എന്നിവർ സംസാരിച്ചു. കോട്ടോപ്പാടം സി.ഡി.എസ് ചെയർപേഴ്സൻ ദീപ ഷിന്റോ, കൽഹാര ഷോർട്ട് ഫിലിമിൽ മികച്ച അഭിനയം കാഴ്ചവെച്ച ഇന്ദിര ഇടമുറ്റത്ത്, വിരമിച്ച അംഗൻവാടി ഹെൽപ്പർ പുളിയംപാറ സെന്ററിലെ ഫാത്തിമത്ത് സുഹ്‌റ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.