സിവിൽ സ്റ്റേഷന് പിറകിൽ തീപിടിത്തം

മണ്ണാർക്കാട്: സിവിൽ സ്റ്റേഷന് പിറകിലെ തകർന്നു കിടക്കുന്ന ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തീ കണ്ടത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്ത്രീ മാലിന്യങ്ങൾ കൂട്ടിയിട്ട്​ തീയിട്ടതാണ് കാരണം. ഏതാനും മാസം മുമ്പും സമാന രീതിയിൽ തീപിടിത്തം ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന സ്ത്രീയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്ന് മണ്ണാർക്കാട് തഹസിൽദാർ വനിത ശിശു ക്ഷേമ സംരക്ഷണ വകുപ്പിന് കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു. ഒഴിഞ്ഞു കിടക്കുന്ന തകർന്ന ക്വാർട്ടേഴ്‌സ് സിവിൽ സ്റ്റേഷനും കോടതിക്കും സമീപമാണ്. വെള്ളിയാഴ്ചയുണ്ടായ അഗ്നിബാധ സിവിൽ സ്റ്റേഷൻ ജീവനക്കാരുടെ ഇടപെടൽ മൂലം ഫയർ ഫോഴ്‌സ് എത്തുമ്പോഴേക്കും അണക്കാനായി. മണ്ണാർക്കാട് തഹസിൽദാർ എസ്. ബിജു, ഡെപ്യൂട്ടി തഹസിൽദാർമാരായ മജു, രാധാകൃഷ്ണൻ, ജീവനക്കാരായ ശ്രീനിവാസൻ, സഹീർ, പ്രശാന്ത്, അനീഷ് തുടങ്ങിയവർ ചേർന്നാണ് തീ അണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.