പുലാപ്പറ്റ: കിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷ സേന രക്ഷിച്ചു. കൂടെ വീണ 12 ദിവസം പ്രായമായ ആട്ടിൻകുഞ്ഞ് ചത്തു. പുലാപ്പറ്റ മണ്ടഴി ചെരിപറമ്പ് ശ്രീജിത്തിന്‍റെ മൂന്ന് വയസ്സുള്ള ആടാണ് മണ്ടഴി ഹരിദാസൻ മാസ്റ്ററുടെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കിണറിൽ പത്തടി വെള്ളമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കോങ്ങാട് അഗ്നിരക്ഷ സേന യൂനിറ്റിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ മനോജ്, ഉല്ലാസ്, രാഹുൽ, സുരേഷ്, ആരിഫ് എന്നിവരടങ്ങിയ സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പടം) KLK DPulappatta F പുലാപ്പറ്റ മണ്ടഴിയിൽ കിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷ സേന രക്ഷിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.