കൊല്ലങ്കോട്: യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസി അറസ്റ്റിൽ. കോട്ടോപ്പാടം സ്വദേശി വേലായുധന്‍റെ മകൻ രാജൻ (48) ബുധനാഴ്ച രാത്രി തൃശൂർ മെഡിക്കൽ കോളജിൽ മരിച്ച സംഭവത്തിലാണ് അയൽവാസി മഹേഷിനെ (22) പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത് ഇങ്ങനെ: രാജന്‍റെ വീട്ടുകാരും മഹേഷിന്‍റെ വീട്ടുകാരും ഇടക്കിടെ വഴക്കുണ്ടാകാറുണ്ട്. കൊല്ലപ്പെട്ട രാജന്‍റെ ഭാര്യ പിണങ്ങി പോയത് മഹേഷിന്‍റെ ബന്ധുക്കൾ കൂടോത്രം ചെയ്തതിനാലാണെന്നും മഹേഷിന്‍റെ അച്ഛൻ മരിച്ചത് രാജൻ കൂടോത്രം ചെയ്തതാണെന്നുമുള്ള പരസ്പര ആരോപണമാണ് വഴക്കിന് കാരണം. ഫെബ്രുവരി 27ന് വൈകീട്ട് അഞ്ചിനും ഇതേ വിഷയത്തിൽ ഇവർ തർക്കമുണ്ടായി. തുടർന്ന് മഹേഷ് രാജന്‍റെ വീട്ടിൽ കയറി വടി കൊണ്ടും മറ്റും മർദിച്ചതോടെ തലക്കും എല്ലുകൾക്കും പരിക്കേറ്റു. തുടർന്ന് രാജൻ മുതലമട പോത്തമ്പാടത്തെ സഹോദരിയുടെ വീട്ടിലേക്ക് പോയി. അസ്വസ്ഥത വർധിച്ചതോടെയാണ് ജില്ല ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. രണ്ടിന് രാത്രിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ആന്തരിക മുറിവുകളും എല്ല് പൊട്ടലുമാണെന്ന് തെളിഞ്ഞതായി ഇൻസ്പെക്ടർ വിപിൻദാസ് പറഞ്ഞു. വിരലടയാള വിദഗ്ധ സൗമ്യ, പൊലീസ് ഫോട്ടോഗ്രാഫർ ഇജാസ് അഹമദ്, സയന്‍റിഫിക് ഓഫിസർ ടി.വി. അനുനാഥ് എന്നിവർ രാജന്‍റെ വീട് പരിശോധിച്ചു. വീടിനകത്തും കിടക്കയിലുമുണ്ടായിരുന്ന രക്തസാമ്പിളുകൾ പൊലീസ് ശേഖരിച്ചു. ഇൻസ്പെക്ടടർ വിപിൻദാസ്, സബ് ഇൻസ്പെക്ടർ കെ. ഷാഹുൽ, എ.എസ്.ഐ കെ.എ. ഷാജു, ബി. നസീറലി, റിയാസ്, എസ്. ജിജോ, ജി. വിനീഷ്, എസ്. സുഭാഷ് എന്നിവർ അന്വേഷണങ്ങളിൽ പങ്കെടുത്തു. pew-klgd: മഹേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.