കുരുമുളക്​ വള്ളികൾ വെട്ടിനശിപ്പിച്ചു​

വടക്കഞ്ചേരി: പീച്ചി വനത്തോട് ചേർന്ന കണിച്ചിപ്പരുതക്കടുത്ത് പാത്രകണ്ടത്ത് തോട്ടത്തിലെ കുരുമുളക് വള്ളികൾ വെട്ടിനശിപ്പിച്ചതായി പരാതി. പുത്തൻപുരയിൽ സിജു അഗസ്റ്റിന്‍റെ തോട്ടത്തിലെ വള്ളികളാണ് നശിപ്പിച്ചത്. കൊടികൾ പിടിപ്പിച്ചിരുന്ന താങ്ങ് മരങ്ങൾക്കും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ഒരു കൊടിയിൽനിന്ന്​ ആറും ഏഴും കിലോ കുരുമുളക് കിട്ടുന്നവയാണ് നശിപ്പിച്ചതെന്ന് സിജു പറഞ്ഞു. ആനശല്യം കാരണം മറ്റു വിളകളൊന്നും ഇവിടെ കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്. സിജു പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.