കുന്തിപ്പുഴക്കും അരിയൂർ തോടിന്​ കുറുകെയും പുതിയ പാലം വരുന്നു

മണ്ണാർക്കാട്: മണ്ഡലത്തിൽ രണ്ട് പുതിയ പാലങ്ങൾക്ക് വേണ്ടിയുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമായി. കുന്തിപ്പുഴക്ക് കുറുകെ കൈതച്ചിറ പൂളച്ചിറയിലും അരിയൂർ തോടിനു കുറുകെ ചെട്ടിക്കാട് അമ്പാഴക്കോടും പാലം നിർമിക്കുന്നതിനുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. 2013-15 കാലയളവിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ സർക്കാറിന് സമർപ്പിച്ച പദ്ധതിയിന്മേൽ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായി റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിലാണ് പാലം നിർമാണത്തിന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂവുടമകളുമായി കൈതച്ചിറയിലും ചെട്ടിക്കാടും എം.എൽ.എയും ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചർച്ച നടത്തി പദ്ധതിയുമായി മുന്നോട്ടുകൊണ്ടുപോകാൻ ധാരണയിലെത്തിയത്​. കൈതച്ചിറയിൽ ചേർന്ന യോഗത്തിൽ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.