മണ്ണാര്‍ക്കാട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥപാനങ്ങളുടെ ദുരന്ത നിവാരണ പദ്ധതി അവലോകന അര്‍ധദിന ശിൽപശാലയും ബ്ലോക്ക്തല പരിശീലനവും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ സി.കെ. ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു. 14ാം പഞ്ചവത്സര പദ്ധതിയും ദുരന്തനിവാരണ പദ്ധതി രേഖ അവലോകനവും പരിഷ്കരണവും പദ്ധതികള്‍ കണ്ടെത്തലും തുടര്‍ പ്രവര്‍ത്തനങ്ങളും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. എല്‍.എസ്.ജി റിസോഴ്‌സ്‌പേഴ്‌സൻമാരായ ഹസന്‍ മുഹമ്മദ്, ചെറിയാന്‍ എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ടു ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും പ്രസിഡന്‍റുമാര്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്തുകളിലെ റിസോഴ്‌സ്‌പേഴ്‌സൻമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.