വാളയാർ അമ്മയുടെ ജീവിതകഥ പ്രകാശനം നാളെ

വാളയാർ: വാളയാറിൽ ബലാത്സംഗത്തിനിരയായി മരിച്ച ഇളയ കുഞ്ഞിന്റെ അഞ്ചാം ചരമ വാർഷിക അനുസ്മരണ ദിനം ​വെള്ളിയാഴ്ച രാവിലെ 10ന്​ അട്ടപ്പള്ളത്ത് നടക്കുമെന്ന്​ വാളയാർ നീതി സമര സമിതി ഭാരവാഹികൾ അറിയിച്ചു. അട്ടപ്പാടി മധുവിന്‍റെ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന മഹിള കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, ഡോ. പ്രമീളദേവി, വി.സി. കബീർ എന്നിവർ സംസാരിക്കും. 'ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' വേദിയിൽ പ്രകാശനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.