എം.ആര്‍.എസ് സ്‌പോര്‍ട്‌സ് സ്കൂള്‍ പ്രവേശനം

പാലക്കാട്: വെള്ളായണി അയ്യൻകാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്കൂളിലേക്ക് അഞ്ച്, പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ മാര്‍ച്ച് നാലിന് രാവിലെ 9.30ന് ഗവ. വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ നടക്കും. അഞ്ച്, 11 ക്ലാസുകളിലെ പ്രവേശനത്തിന് നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ സ്കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലും 11ാം ക്ലാസിലേക്കുള്ള പ്രവേശനം ജില്ലതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് സ്കില്‍ ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.