നൊമ്പരമായി അനയ് കൃഷ്ണ

പട്ടാമ്പി: നാടിന്‍റെ പ്രയത്നങ്ങളും പ്രാർഥനകളും വിഫലമാക്കി അനയ് കൃഷ്ണ യാത്രയായി. വിളത്തൂർ പാണക്കുന്ന് പറമ്പിൽ വിനോദിന്‍റെയും അഖിലയുടെയും 10 മാസം പ്രായമുള്ള മകൻ അനയ് കൃഷ്ണ ചൊവ്വാഴ്ച വൈകീട്ടാണ് നൊമ്പരമായി മാറിയത്. രണ്ടാഴ്ച മുമ്പ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുകയായിരുന്നു. അമ്മമ്മയാണ് അനയ്ക്ക്​ കരൾ പകുത്തുനൽകിയത്. കുഞ്ഞു അനയ് കൃഷ്ണയുടെ ചികിത്സക്കായി നാട്ടുകാർ ജനകീയ ചികിത്സ സമിതി രൂപവത്കരിച്ചിരുന്നു. വിളത്തൂരിലെ വിവിധ ചാരിറ്റി സംഘങ്ങളും ഫണ്ട് ശേഖരണവുമായി മുന്നിട്ടിറങ്ങിയിരുന്നു. ബിരിയാണി ചലഞ്ച്, തേങ്ങാ ചലഞ്ച് എന്നിവയിലൂടെയും ധനസമാഹരണം നടത്തുകയുണ്ടായി. എന്നാൽ, നാടിന്‍റെ ദുഃഖമായി അനയ് കൃഷ്ണ മാറിയതോടെ വിട്ടുമാറാത്ത മരവിപ്പിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.