അമിത ഓർമശക്തി; രണ്ടുവയസ്സുകാരന്​ ഡോക്ടറേറ്റ്

ചെ​ന്നൈ: അ​മി​ത ഓ​ർ​മ​ശ​ക്തി​മൂ​ലം ര​ണ്ടു വ​യ​സ്സു​കാ​ര​ന്​ ഡോ​ക്ട​റേ​റ്റ്​ ബി​രു​ദം. വി​രു​തു​ന​ഗ​ർ ശി​വ​കാ​ശി രാ​ധാ​കൃ​ഷ്ണ​ൻ-​സ​ത്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഥ്​​​വി​കു​മാ​റി​നാ​ണ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ത​മി​ഴ് യൂ​നി​വേ​ഴ്‌​സി​റ്റി റെ​ക്കോ​ഡ്​ ബ്രേ​ക്കി​ങ് ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ച​ത്. ആ​റു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ വീ​ട്ടി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​നു​ള്ള ക​ഴി​വ് മ​ന​സ്സി​ലാ​ക്കി​യ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക്ക്​ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങി. ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ വി​വി​ധ ദേ​ശീ​യ പ​താ​ക​ക​ൾ, സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ എ​ന്നി​വ​രു​ടെ ഫോ​ട്ടോ​ക​ൾ നോ​ക്കി പേ​ര്, വാ​ഹ​ന​ങ്ങ​ളു​ടെ ലോ​ഗോ, സ്ഥ​ല​ങ്ങ​ളു​ടെ പേ​ര്, മൃ​ഗ​ങ്ങ​ൾ, പ​ക്ഷി​ക​ൾ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യി പ​റ​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. ഒ​ന്ന​ര വ​യ​സ്സു​മു​ത​ൽ ര​ണ്ടു വ​യ​സ്സു​വ​രെ ആ​റു​മാ​സ​ക്കാ​ല​യ​ള​വി​ൽ ഇ​രു​പ​തി​ല​ധി​കം മെ​ഡ​ലു​ക​ളും ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ് റെ​ക്കോ​ഡ്സ് ഉ​ൾ​പ്പെ​ടെ 10ല​ധി​കം റെ​ക്കോ​ഡു​ക​ളും നേ​ടി. അ​പൂ​ർ​വ നേ​ട്ട​മ​റി​ഞ്ഞ്​ ത​മി​ഴ്​​നാ​ട്​ വ്യ​വ​സാ​യ മ​ന്ത്രി ത​ങ്കം തെ​ന്ന​ര​സു, ബാ​ല​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. ക​ല​ക്ട​റാ​വാ​നാ​ണ്​ ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് അ​ഥ്​​വി​കു​മാ​ർ പ​റ​യു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.