ഏകത റാലി

മണ്ണാര്‍ക്കാട്: ഐ.എന്‍.ടി.യു.സി മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി ഈമാസം നാലിന് വൈകീട്ട് നാലിന്​ ടൗണില്‍ യും അമര്‍ജവാന്‍ ജ്യോതിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കോടതിപ്പടി പൊതുമരാമത്ത് ഓഫിസ് പരിസരത്തുനിന്ന്​ ആരംഭിക്കുന്ന റാലി നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് അമര്‍ജവാന്‍ ജ്യോതിപ്രകാശന ചടങ്ങും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടക്കും. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ആര്‍. ചന്ദ്രശേഖരന്‍, കോണ്‍ഗ്രസിന്‍റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ല നേതാക്കള്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി.ആര്‍. സുരേഷ്, ജനറല്‍ കണ്‍വീനര്‍ പി. മുരളീധരന്‍, ട്രഷറര്‍ ഒ. സജീബ് എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.