പാലക്കാട്: മേലാമുറി ജങ്ഷനിൽ യാത്രക്കാരുടെ നടുവൊടിച്ച് റോഡിന് നടുവിൽ കുഴി. മേലാമുറി ജങ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപവും മേപ്പറമ്പ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മേഴ്സി കോളജ് റോഡിലേക്ക് തിരിയുന്നിടത്തുമാണ് കുഴി രൂപപ്പെട്ടത്. രാത്രി ഇതുവഴി വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടി അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനയാത്രക്കാരടക്കമുള്ളവർ പലപ്പോഴും ഇവിടത്തെ കുഴികളിൽ തെന്നിവീഴാറുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ അടുത്തിടെ കുഴികൾ അടച്ചെങ്കിലും ഏതാനും ദിവസം കൊണ്ട് റോഡ് പഴയപടി കുണ്ടും കുഴിയുമായതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു. പ്രധാന റോഡിലെ കുഴിയടക്കാൻ നടപടി തേടി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് പരിസരവാസികൾ. pew pkd01 മേലാമുറി ജങ്ഷനിൽ റോഡിന് നടുവിൽ രൂപപ്പെട്ട കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.