കവളപ്പാറ കൊട്ടാരത്തിൽ തീപിടിത്തം ഷൊർണൂർ: കവളപ്പാറ കൊട്ടാരത്തിൽ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു കൊട്ടാരവളപ്പിൽ തീ പടർന്നു തുടങ്ങിയത്. കടുത്ത ചൂടായതിനാൽ തീ വേഗം ആളിപ്പടർന്നു. കുളപ്പുള്ളിയിൽനിന്ന് അഗ്നിരക്ഷ സേന സംഘം എത്തുമ്പോഴേക്കും തീ കൊട്ടാരത്തിലേക്ക് കടന്നു. ഉടൻ തീയണക്കാൻ കഴിഞ്ഞതിനാൽ കെട്ടിടത്തിന് കൂടുതൽ കേടുപാടുകൾ സംഭവിച്ചില്ല. വേനലിൽ സാമൂഹികവിരുദ്ധർ കൊട്ടാരവളപ്പിലെത്തി തീയിടുന്നതും വേനൽക്കാലത്ത് പതിവായി നടക്കാറുണ്ട്. മുമ്പ് പലതവണ കൊട്ടാരത്തിന് തീപിടിച്ച് നിരവധി ചരിത്രരേഖകളടക്കം കത്തിനശിച്ചിട്ടുണ്ട്. കോടതിയിൽ വ്യവഹാരം നിലനിൽക്കുന്നതിനാൽ ചരിത്ര സ്മാരകമായി നിലനിർത്തേണ്ട കൊട്ടാരം ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥയിൽ കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നിരവധി ചരിത്രാന്വേഷകരും ചരിത്ര വിദ്യാർഥികളും പഠിക്കാനും മറ്റും എത്തുന്ന കൊട്ടാരത്തിന്‍റെ ഇന്നത്തെ ദുരവസ്ഥയിൽ നാട്ടുകാരും ഏറെ ദുഃഖിതരാണ്. PEW SRR 2: കവളപ്പാറ കൊട്ടാരത്തിൽ തീപിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.