'ബജറ്റിൽ പരമ്പരാഗത വ്യവസായ സംരക്ഷണം ഉറപ്പാക്കണം'

'ബജറ്റിൽ പരമ്പരാഗത വ്യവസായ സംരക്ഷണം ഉറപ്പാക്കണം' പാലക്കാട്: പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിന്​ സംസ്ഥാന ബജറ്റിൽ പ്രത്യേക പരിഗണന ​നൽകണമെന്ന്​ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങൾക്ക്​ സംസ്ഥാനത്തിന്​ നഷ്ടമാകാതിരിക്കാൻ ഇടപെടൽ വേണം. പരമ്പരാഗത വ്യവസായ മേഖലകളിൽ കൂടുതൽ പേർക്ക് തൊഴിൽ ഉറപ്പാക്കും വിധം ബജറ്റിൽ നയരൂപവത്​കരണം ഉറപ്പു വരുത്തണം. കേന്ദ്ര സർക്കാറിന്റെ തൊഴിൽ നയം തൊഴിലില്ലായ്മ വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് അടച്ചു പൂട്ടിയ പൊതുമേഖല സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നിയമനിർമാണം നടത്തണം. പരമ്പരാഗത മേഖലകൾ വൻ പ്രതിസന്ധി നേരിടുകയാണ്. നാഷനൽ ടെക്സ്റ്റയിലിന്റെ മില്ലുകൾ പൂട്ടിയതോടെ തൊഴിലാളികൾ ദുരിതത്തിലായി ആയിരത്തിലധികം കശുവണ്ടി ഫാക്ടറികളും തോട്ടങ്ങളും അടച്ചുപൂട്ടിയതോടെ തദ്ദേശീയരായ തൊഴിലാളികൾ ദുരിതത്തിലാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ കോട്ടയത്തെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റും, കാസർക്കോട്ടെ ബെല്ലും സംസ്ഥാന സർക്കാർ ഏറ്റെടുത്ത നടപടി അഭിനന്ദനാർഹമാണെന്നും രാജേന്ദ്രൻ പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജയപാലൻ, സംസ്ഥാന സെക്രട്ടറി മല്ലിക വേലു എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.