മലറോഡിൽ മോഷണശ്രമം; വാഹനം കസ്റ്റഡിയിൽ

കൂറ്റനാട്: മലറോഡിലുള്ള ടയർ കടയിൽ മോഷണ ശ്രമം. വെള്ളിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു സംഭവം. ബൈക്കിലാണ്​ മോഷ്ടാക്കളെത്തിയത്​. ശബ്ദം കേട്ട്​ സമീപവാസികൾ എത്തിയ​തോടെ ബൈക്ക് ഉപേക്ഷിച്ച്​ മോഷ്ടാക്കൾ രക്ഷപ്പെട്ടു. നാട്ടുകാർ അറിയിച്ചതോടെ ചാലിശ്ശേരി, തൃത്താല പൊലീസ് സ്ഥലത്തെത്തി. പട്ടാമ്പി പരിസര സ്വദേശികളുടെതാണ് ബൈക്കെന്നാണ് സൂചന. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്​ അറിയിച്ചു. ------------------------------------------------------------------------- തൃത്താല ഫെസ്റ്റ് ശനിയാഴ്ച തൃത്താല: തൃത്താല ഫെസ്റ്റ്​​ ശനിയാഴ്‌ച ആഘോഷിക്കും. രാവിലെ ഒമ്പത് മുതൽ 11 വരെ ആന, ബാന്റ് വാദ്യം എന്നിവയുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം നടക്കും. വൈകീട്ട് നാലിന് മേഴത്തൂരിൽനിന്ന്​ 15 ആഘോഷ കമ്മിറ്റികൾ അണിനിരക്കുന്ന ഘോഷയാത്ര തൃത്താല കുമ്പിടി തിരിവിലേക്ക് പുറപ്പെടും. 20 ആനകളും ബാൻറ് വാദ്യകലാകാരന്മാരും ഘോഷയാത്രയിൽ അണിനിരക്കും. ഫെസ്റ്റിനോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് നാലുമുതൽ ഏഴു വരെ തൃത്താല സെന്ററിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വെള്ളിയാഴ്ച വൈകീട്ട്​ തൃത്താല ഫെസ്റ്റ് വാണിഭം നടന്നു. പരുതൂർ ഗ്രാമപഞ്ചായത്തിൽ പുഞ്ചക്കൃഷിക്ക് തുടക്കം തൃത്താല: പരുതൂരില്‍ മുടപ്പക്കാട് പുഞ്ചകൃഷിക്ക് തുടക്കമായി. പുഞ്ചകൃഷി ചെയ്യുന്നതിനായി മുന്നോട്ടുവന്ന മുടപ്പക്കാട് പാടശേഖര സമിതിയെ ഭരണസമിതി അനുമോദിച്ചു. കൃഷി ഓഫിസർ ശ്രീലക്ഷ്മി, വൈസ്​ പ്രസിഡന്റ് നിഷിദദാസ് വാർഡ് മെംബർമാരായ എ.കെ. എം അലി, സൗമ്യ സുഭാഷ്, മിനിമോൾ, പാഠശേഖര സമിതി കൺവീനർ സെയ്തുപ്പ, പി.ടി. ഷംസുദ്ദീൻ, സലിം മുടപ്പക്കാട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.