മഞ്ചേരി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കുളത്തൂര്‍ കിഴക്കെതൊടിയില്‍ റിയാസ് മുക്കോളി (38), വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എളമരം ചൂലിയിച്ചാലില്‍ ജൈസല്‍ (43), സംസ്ഥാന സെക്രട്ടറി പുത്തൂര്‍ പള്ളിക്കല്‍ കൂനൂര്‍മാട് വൃന്ദാവന്‍ നിതീഷ് (27), കൊേണ്ടാട്ടി പാറക്കുത്ത് അഷ്‌റഫ് (38), സംസ്ഥാന നിര്‍വാഹക സമിതി അംഗം കൊണ്ടോട്ടി ചിറയില്‍ കൊട്ടാലുങ്ങല്‍ അബ്ദുല്‍ ലത്തീഫ് (39), കൊണ്ടോട്ടി ആലുങ്ങല്‍ അബ്ദുല്‍ ജലീല്‍ (39), കൊണ്ടോട്ടി പാലക്കപ്പറമ്പില്‍ റഹ്മത്തുല്ല (41), തിരൂരങ്ങാടി തടത്തില്‍ അബ്ദുല്‍ അലി (40) എന്നിവർക്കാണ് ഒരുമാസം തടവും 5200 രൂപ വീതം പിഴയും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. രശ്മി വിധിച്ചത്. മാർഗതടസ്സം സൃഷ്ടിക്കൽ, ലഹള നടത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഒന്നാം പ്രതിയായ റിയാസ് മുക്കോളിക്ക് ഇതിന് പുറമെ ദേഹോപദ്രവമേല്‍പ്പിച്ചതിന് 3000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2016 ഒക്‌ടോബര്‍ അഞ്ചിന് കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സ്വാശ്രയ കോളജ് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയെ തടഞ്ഞുവെക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തതിന് കരിപ്പൂര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ല കോടതിയിൽ അപ്പീൽ നൽകുമെന്ന് റിയാസ് മുക്കോളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.